അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 37 റണ്‍സിനാണ് ഇന്ത്യ ഓസിസിനെ തറപറ്റിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് കൊഹ്ലിയാണ് ഇന്ത്യന്‍ സ്ക്കോറിന് അടിത്തറയിട്ടത.
തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.3 ഓവറില്‍ 151 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി ബുംമ്ര മൂന്നും അശ്വിന്, ജഡേജ, അരങ്ങേറ്റക്കാരനായ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടും നെഹ്റ ഒരു വിക്കറ്റും വീഴ്ത്തി.
Discussion about this post