ചെന്നൈ : വെങ്കട്ട് പ്രഭു സംവിധാനം ചെയുന്ന ദളപതി വിജയ് നായകനാകുന്ന ഗോട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് വിവാദത്തിൽ. അനുമതിയില്ലാതെ ഷൂട്ടിംഗിനായി സ്‌ഫോടക വസ്തുക്കളും വാതകക്കുഴലുകളും ഉപയോഗിച്ചതിനെ തുടർന്നാണ് ഷൂട്ടിംഗ് വിവാദത്തിലെത്തിയത്. പുതുച്ചേരിയിലെ ഷൂട്ടിംഗിനിടെയാണ് അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് ജില്ലാ മജിസ്‌ട്രേറ്റും പുതുച്ചേരി കളക്ടറുമായ എ കുലോത്തുങ്കൻ വീശദികരണം തേടി. സങ്കീർണമായ സ്റ്റണ്ടുകളും സ്‌ഫോടനങ്ങളും ഉൾപ്പെടുന്ന രംഗങ്ങളാണ് ചിത്രികരിക്കുന്നത് എന്നാണ് വിവരം. ഇസിആറിലെ ശിവാജി പ്രതിമയ്ക്ക് സമീപമുള്ള ഒരു രാത്രി സ്റ്റണ്ടാണ് ജനങ്ങളെ വലിയതോതിൽ പ്രശ്‌നത്തിലാക്കിയത് . തുടർച്ചയായി രണ്ട് രാത്രികളിൽ വാഹനങ്ങൾ പൊട്ടിത്തെറിക്കുന്നതും, ചെയ്‌സും മറ്റും ചിത്രീകരിച്ചിരുന്നു. ഇത് റോഡിൻറെ മറ്റൊരു സൈഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ പരിഭ്രാന്തിയിലാക്കി. എന്നാൽ ഇതിനു അനുമതി തേടിയപ്പോൾ ഇത്രയും വലിയ സ്‌ഫോടനങ്ങൾ നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേ സമയം ആശങ്കകൾ വേണ്ടെന്നും സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കാൻ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചിട്ടുണ്ടെന്നും പൊതു സുരക്ഷയ്ക്ക് ഒരു വെല്ലുവിളിയും ഉയർത്തുന്നില്ലെന്നും ചിത്രത്തിൻറെ അണിയറക്കാർ വ്യക്തമാക്കി.
Discussion about this post