ചെന്നെ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ തമിഴ്‌നാട്ടിൽ ബിജെപി മുന്നേറുമെന്ന് പ്രവചിച്ച് എബിപി സി വോട്ടർ. ബിജെപി തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ വരെ നേടുമെന്നാണ് എബിപി സി വോട്ടർ പ്രവചിക്കുന്നത്. ഇൻഡി സഖ്യം 37 മുതൽ 39 വരെ സീറ്റുകൾ നേടും. എഐഡിഎംകെ സീറ്റുകളൊന്നും നേടില്ലെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റുകളും നേടിയത് ഡിഎംകെ ആയിരുന്നു. ഒരു സീറ്റ് മാത്രമാണ് എഐഡിഎംകെ നേടിയത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റെ മകൻ ഒപി രവീന്ദ്രനാഥാണ് തേനിയിൽ ഒരഒ സീറ്റ് പിടിച്ചത്.
Discussion about this post