നമ്മുടെ രാജ്യം വിമര്‍ശിക്കുന്നവരുടെ നാടായെന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍. പ്രവര്‍ത്തിക്കുന്നവരേക്കാള്‍ വിമര്‍ശനം നടത്തുന്നവരുടെ രാജ്യമായി മാറിയെന്നും ഇത് പരിതാപകരമാണെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അനുപം ഖേറിന് പത്മവിഭൂണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇക്കാര്യം പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ ട്വിറ്ററിന് പക്ഷേ നിരവധി ട്രോളുകള്‍ വന്നു. അതിനക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അനുപം ഖേര്‍. പത്മഭൂഷണ്‍ പുരസ്‌കാരം രാജ്യം നല്‍കിയ ആദരമാണ്. വിമര്‍ശിയ്ക്കുന്നവര്‍ വിമര്‍ശിയ്ക്കട്ടെ. എന്നെ വിമര്‍ശിക്കാനുള്ള അവകാശവും അവര്‍ക്ക് രാജ്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരതസര്‍ക്കാറില്‍ നിന്നും പത്മവിഭൂഷണന്‍ പുരസ്‌കാരം ലഭിച്ചെന്ന് അറിയിക്കുന്നതില്‍ സന്തോഷവും അഭിമാനവും ആദരവും തോന്നുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വാര്‍ത്തയാണിത് എന്നായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്.
എന്നാല്‍ 2010 ജനുവരി 26ന് അദ്ദേഹം പറഞ്ഞത് രാജ്യത്ത് അവാര്‍ഡുകള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നായിരുന്നു. നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പരിഹാസ്യമായി മാറിയിരിക്കുകയാണ് രാജ്യത്ത് അവാര്‍ഡുകള്‍, ഒരു പുരസ്‌കാരത്തിനും വിശ്വാസ്യതയില്ല. അത് സിനിമയിലായാലും, ദേശീയ പത്മ പുരസ്‌കാരങ്ങളായാലും -എന്നായിരുന്നു അന്നത്തെ ട്വീറ്റ്.
ഈ രണ്ട് ട്വീറ്റുകളുടെയും വെച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ അനുപം ഖേറിനെതിരെ ട്രോളുകള്‍ പ്രചരിച്ചത്.
Discussion about this post