തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയ്ക്ക് ഇക്കുറി രണ്ട് എംപിമാരുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്തോഷത്തിന്റെ ദിനമാണ് ഇന്ന് എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള രാഷ്ട്രീയത്തെ കഴിഞ്ഞ 75 വർഷമായി കേരളത്തിന്റെ രാഷ്ട്രീയം രണ്ട് ധ്രുവത്തിലായിരുന്നു. ഇന്ന് ഞങ്ങൾക്ക് രണ്ട് എംപിമാർ കേരളത്തിൽ ഉണ്ട്. അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ ഞങ്ങൾ ഇത് ആഘോഷിക്കും. ബിജെപി ഇന്ന് വലിയ സന്തോഷത്തിലാണ്. കഴിഞ്ഞ 75 വർഷക്കാലമായി നമ്മുടെ കാര്യകർത്താക്കൾ പലതും ത്യാഗം ചെയ്യുകയാണ്. ഈ ദിനം കാണാൻ ആയിരുന്നു ഏവരും കാത്തിരുന്നത്. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും കേരളത്തിൽ ചരിത്രം രചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post