ആര് എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കര്‍ണനൊപ്പം മമ്മൂട്ടിയുടെ കര്‍ണനും പുറത്തുവരുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. നമ്മുടെ സിനിമയ്ക്കൊപ്പം മമ്മൂക്കയുടെ സിനിമ കൂടി അത്തരത്തില്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നാണ് വാര്‍ത്തയോടുള്ള പൃഥ്വിരാജിന്റെ പ്രതികരണം.
ഒരു അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം. ഒരുപാട് മാനങ്ങളുള്ള ഐതിഹാസിക കഥാപാത്രമാണത്. നൂറോ ഇരുനൂറോ സിനിമകളെടുക്കാന്‍ മാത്രം തലങ്ങള്‍ ആ ജീവിതത്തിനുണ്ട്. ഞാന്‍ അഭിനയിക്കുന്ന കര്‍ണന്റ ചിത്രീകരണത്തിന് മുന്‍പ് മമ്മുക്കയുടെ കര്ണന് തീയേറ്ററിലെത്താന്‍ ആഗ്രഹമുണ്ട്. മമ്മൂക്കയുടെ ആ പെര്‍ഫോമന്‍സില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- പൃഥ്വിരാജ് പറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ പട്ടം തനിക്ക് വേണ്ടെന്നും ഇഷ്ടപ്പെടുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചുകൊണ്ടാണ് മുന്നോട്ടുള്ള യാത്രയെന്നും പൃഥ്വി അഭിമുഖത്തില്‍ പറയുന്നു. തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതിന് തന്റേതായ രീതികളുണ്ട്. ശ്രദ്ധയോടെ വായിക്കുന്നതിനപ്പുറം അവ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ആ പഠനത്തില്‍ വരുന്ന സംശയങ്ങള്‍ ഷൂട്ടിംഗിന് മുന്‍പേ തീര്‍ക്കാറുമുണ്ട്. വ്യക്തതയോടെ മാത്രമേ ഷൂട്ടിംഗിനിറങ്ങാറുള്ളൂ എന്നും പൃഥ്വിരാജ് പറയുന്നു.
Discussion about this post