ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോൾ ജയം ഉറപ്പിച്ച് ബി ജെ പി സ്ഥാനാർത്ഥിയും മുൻ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ മകളുമായ ബാംസുരി സ്വരാജ് . ഒടുവിൽ വിവരം ലഭിക്കുമ്പോൾ 75678 വോട്ടുകൾക്ക് എഎപിയിലെ സോമനാഥ് പിന്നിലാണ് . ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ നിന്നാണ് ബാംസുരി സ്വരാജ് ജനവിധി തേടിയത്.
ന്യൂഡൽഹി നിയോജക മണ്ഡലത്തിൻ്റെ ഭാഗമായ മാളവ്യ നഗറിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയ വ്യക്തിയാണ് ഭാരതി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ മെയ് 25 നാണ് ന്യൂഡൽഹി മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത് . ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി ഇവിടെ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും വലിയ ഭൂരിപക്ഷത്തിൽ ബി ജെ പി സ്ഥാനാർത്ഥി ജയിക്കുകയായിരിന്നു.
Discussion about this post