കൊല്ലം: പോലീസ് സ്‌റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. കൊല്ലം കടയ്ക്കൽ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സ്‌റ്റേഷന്റെ വളപ്പിലിട്ട് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിഷ്ണുവിനായിരുന്നു മർദ്ദനമേറ്റത്. സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴായിരുന്നു സംഭവം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ഇതിനെ കുറിച്ച് പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിൽ എത്തിയതായിരുന്നു ജിഷ്ണു. സിപിഎമ്മുകാരുടെ മർദ്ദനത്തിൽ നിന്നും ജിഷ്ണുവിനെ മർദ്ദിക്കാൻ ശ്രമിച്ച പോലീസുകാർക്കും മർദ്ദനമേറ്റു.
ആറോളം സിപിഎം പ്രവർത്തകരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ ഒളിവിൽ പോയി. ഒളിവിൽ പോയവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
Discussion about this post