ആലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു . മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം നടത്തി. 7 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും കുഞ്ഞാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്. പ്രസവവേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും വാർഡിൽ തന്നെ പ്രസവിച്ചെന്നുമാണ് ആരോപണം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി മരണപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.
ആശുപത്രിയിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ പോലീസ് എത്തിയാണ് ഇവരെ മാറ്റിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരുകയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post