പ്രത്യയശാസ്ത്ര വിരുദ്ധമായ രാഷ്ട്രീയ ബാന്ധവങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ അംബർനാഥ്, അകോട്ട് നഗരസഭകളിൽ പ്രാദേശിക ബിജെപി നേതൃത്വം കോൺഗ്രസുമായും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായും ചേർന്ന് സഖ്യമുണ്ടാക്കിയെന്ന വാർത്തകളെ ഫഡ്‌നാവിസ് രൂക്ഷമായി വിമർശിച്ചു. ഇത്തരം സഖ്യങ്ങൾക്ക് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലെന്നും അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 62 ശതമാനം സീറ്റുകളും നേടി ബിജെപി വൻ മുന്നേറ്റം നടത്തിയിരുന്നു. “കോൺഗ്രസുമായോ എഐഎംഐഎമ്മുമായോ ഉള്ള ഒരു തരത്തിലുള്ള സഖ്യവും അംഗീകരിക്കില്ല. പ്രാദേശിക നേതാക്കൾ സ്വന്തം നിലയ്ക്ക് ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ഇത്തരം സഖ്യങ്ങൾ ഉടനടി അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post