പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്, തൃത്താല മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർണായക നിലപാടുമായി കോൺഗ്രസ്. പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിലാണ് ആവശ്യമുയർന്നത്. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃത്വം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
പാലക്കാട് മണ്ഡലത്തിൽ വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ എന്നുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൃത്താലയിൽ വി ടി ബൽറാം തന്നെ മത്സരിക്കണമെന്നും പാലക്കാട് ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പട്ടാമ്പി സീറ്റ് ലീഗിന് വിട്ടുകൊടുക്കില്ലെന്നും കോൺഗ്രസ് തന്നെ മത്സരിക്കണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു.











Discussion about this post