പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കാനുള്ള താല്പര്യം പ്രകടമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തൃശ്ശൂരിനോട് വൈകാരികമായ അടുപ്പമുണ്ട്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാൻ തയ്യാറാണ് എന്നും സന്ദീപ് വാര്യർ അറിയിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും കെ സുരേന്ദ്രൻ ആണ് മത്സരിക്കുന്നതെങ്കിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നും സന്ദീപ് വാര്യർ സൂചിപ്പിച്ചു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെയെന്നും സന്ദീപ് വാര്യർ ഒരു സ്വകാര്യ മാധ്യമത്തിനോട് വ്യക്തമാക്കി.










Discussion about this post