പാറ്റ്‌ന: വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞു പോയത് എന്ന് വ്യക്തമാക്കി ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ,
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം ജനങ്ങളുടെ വിജയമാണെന്ന് കൂട്ടിച്ചേർത്ത രാജീവ് രഞ്ജൻ , ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് സാധാരണ തിരഞ്ഞെടുപ്പല്ലെന്നും വംശപരവും അവസരവാദപരവുമായ നയങ്ങൾ സ്വീകരിക്കുന്ന പാർട്ടികളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണ നടന്നതെന്നും വ്യക്തമാക്കി.
ഒരു വശത്ത് കുടുംബാധിപത്യം നിലനിർത്താൻ വെമ്പുന്നവരും മറുവശത്ത് നമോ-നിതീഷിനെപ്പോലുള്ള രാഷ്ട്രതാൽപ്പര്യം പരിഗണിക്കുന്ന നേതാക്കളും ആണുണ്ടായിരുന്നത്. ഞങ്ങളുടെ സീറ്റ് ചെറുതായി കുറഞ്ഞെങ്കിലും, തുടർച്ചയായ മൂന്നാം തവണയും ഞങ്ങൾ കുടുംബാധിപത്യ വാദികളെ പരാജയപ്പെടുത്തി, ഇതോടു കൂടി കുടുംബ രാഷ്ട്രീയത്തിന്റെ നാളുകൾ അവസാനിച്ചുവെന്ന് ജനങ്ങൾ തെളിയിച്ചു രാജീവ് രഞ്ജൻ വ്യക്തമാക്കി.
എൻഡിഎയുടെ മൂന്നാം ടേമിൽ രാജ്യത്തിൻ്റെ വികസനം ത്വരിതഗതിയിലാകുമെന്ന് അവകാശപ്പെട്ട ജെഡിയു വക്താവ്, നിലവിലെ എൻഡിഎ സർക്കാരിലെ എല്ലാ കക്ഷികളും രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിതരാണെന്നും പറഞ്ഞു.
എല്ലാവരുടെയും ഏക ലക്ഷ്യം ജനങ്ങളുടെ വികസനമാണ്, അതിനാൽ, എല്ലാ പാർട്ടികളുടെയും സഹകരണത്തോടെ, എൻഡിഎയുടെ മൂന്നാം ടേമിൽ രാജ്യം വികസനത്തിൻ്റെ പാതയിൽ അതിവേഗം പുരോഗമിക്കും. പഴയ പല റെക്കോർഡും ഇത്തവണ തകരും നിരവധി പുതിയ റെക്കോർഡുകൾ സ്ഥാപിക്കപ്പെടും,” രഞ്ജൻ കൂട്ടിച്ചേർത്തു.
Discussion about this post