രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ആർബിഐ പിഴയായി ചുമത്തിയത് വൻതുക. വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് ഇത്രയും തുക പിരിച്ചെടുത്തത്.കെവൈസി, ആൻറി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 88% വർദ്ധിച്ചു. 2023ൽ മാത്രം 261 തവണയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്.മൂന്ന് വർഷത്തിനിടെ ആർബിഐ പിഴയിനത്തിൽ 78.6 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും കൂടുതൽ കെവൈസി, എഎംഎൽ ലംഘനങ്ങൾ നടന്നിരിക്കുന്നത് അർബൻ, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ ആണ്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ 13.5 കോടിയും റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ 2021 മുതൽ ഈ വർഷം ജനുവരി വരെ 20.13 കോടിയും പിഴ നൽകിയിട്ടുണ്ട്.
Discussion about this post