ഡല്‍ഹി: ലേതാക്കള് വിവാദ പ്രസ്താവനകള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുഴപ്പത്തിലാക്കരുതെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിര്‍ദേശം. ഹിന്ദു സംസ്കാരത്തിനും വിശ്വാസത്തിനും തുല്യത നല്കുന്ന സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള ആരോപണങ്ങളും ,പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും വിഎച്ച്പി നേതാവ് രാഘവ റെഡ്ഢി അണികളോട് നിര്‍ദേശിച്ചു.
ഏറെക്കാലത്തിന് ശേഷമാണ് ബിജെപിക്ക് കേന്ദ്രഭരണം ലഭിക്കുന്നത്. അതിനാല്‍ നേതാക്കള്‍ മതവിരുദ്ധ പ്രസ്താവനകള്‍ നടത്തരുത്.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളുടെ സംസ്കാരവും വിശ്വാസവും സംബന്ധിച്ച് വ്യക്തമായ ധാരണയുളളയാളാണ് .വരും ദിവസങ്ങളില്‍ മോദി നമ്മുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കും . അതിനാല്‍ അദ്ദേഹത്തെ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും റെഡ്ഢി പറഞ്ഞു. പഞ്ചാബിലെ ലുധിയാനയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുമതനേതാക്കളുടെയും പ്രവര്‍ത്തകരുടെ ചില പ്രസ്താവനകള്‍ വിവാദമായ സാഹചര്യത്തിലാണ് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന വി.എച്ച്.പിയുടെ നിര്‍ദേശം.
Discussion about this post