തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വൻ വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച്ച് മകൾ ഭാഗ്യ സുരേഷ്. സന്തോഷം പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല . അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവെടിഞ്ഞാണ് പണി എടുക്കുന്നതെന്നും ഭാഗ്യസുരേഷ് പറഞ്ഞു. അച്ഛൻ ജയിച്ചില്ലെങ്കിലും നാട്ടുകാർക്ക് വേണ്ടിയുള്ള പണി എടുക്കുന്ന കാര്യത്തിൽ മാറ്റം ഉണ്ടാക്കില്ലെന്നും ഭാഗ്യ വ്യക്തമാക്കി. ഗോകുൽ സുരേഷിന്റെ പുത്തൻ ചിത്രം കാണാൻ എത്തിയപ്പോഴാണ് ഭാഗ്യ സുരേഷിന്റെ പ്രതികരണം .
അച്ഛനെതിരെ എന്ത് വിമർശനങ്ങളും ആരോപണങ്ങളും ട്രോളുകളും വന്നാലും അച്ഛൻ ചെയ്യുന്ന പണി ചെയ്യുമെന്നും ഭാഗ്യ കൂട്ടിച്ചേർത്തു. അച്ഛൻ കൂറെ വർഷമായി നാട്ടുകാർക്ക് വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിലും ഇത് തുടരുക തന്നെ ചെയ്യും. ജയിച്ചത് കൊണ്ട് ഈ പ്രവർത്തനങ്ങൾ അച്ഛൻ ചെയ്യുന്നത് നിർത്തില്ല എന്നും ഭാഗ്യ പറഞ്ഞു.
സുരേഷ് ഗോപിയ്ക്ക് എതിരെ വരുന്ന ആരോപണങ്ങളെ കുറിച്ചും ഭാഗ്യ പ്രതികരിച്ചു. അച്ഛൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ അത് മനസ്സിൽ എടുക്കേണ്ട ആവശ്യം ഉള്ളു. എന്ത് ഉദ്ദേശത്തിലാണ് അച്ഛൻ ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണ്. ആളുകൾ പറയാൻ ഉള്ളത് പറയും. അച്ഛൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നല്ലത് ചെയ്താലും അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അച്ഛൻ അച്ഛന്റെ ശരികൾ ചെയ്യുന്നു. നാട്ടുകാർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അച്ഛൻ ഇനിയും ചെയ്യുമെന്നും ഭാഗ്യ കൂട്ടിച്ചേർത്തു.
Discussion about this post