ബെംഗളൂരു: മുസ്ലിം ജനസംഖ്യ അനിയന്ത്രിതമായി കൂടുന്നത് പ്രമേയമാക്കി ചിത്രീകരിച്ച ‘ഹമാരേ ബാരാ’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ് കർണാടക സർക്കാർ. ഹമാരേ ബരാഹ് എന്ന സിനിമയുടെ റിലീസ് സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് കർണാടക സർക്കാർ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. നിരവധി ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധി സംഘങ്ങളുടെയും അഭ്യർത്ഥന പരിഗണിച്ചാണ് അധികൃതർ ഈ തീരുമാനമെടുത്തത്.
അമിത ജനസംഖ്യയുടെ പ്രമേയം ചർച്ച ചെയ്യുന്ന ഹമാരേ ബരാഹ് അതിൻ്റെ ധീരമായ ആഖ്യാനത്തിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിൽ അന്നു കപൂർ, മനോജ് ജോഷി, പരിതോഷ് ത്രിപാഠി എന്നിവരാണ് അഭിനയിക്കുന്നത്. അതെ സമയം അഭിനേതാക്കളുടെ നേർക്ക് വലിയ രീതിയിൽ വധ ഭീഷണികൾ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരിന്നു, റിലീസ് തീയതിയിൽ ഇതിൽ അഭിനയിച്ചവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, സ്വകാര്യ വിവരങ്ങൾ വരെ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ചും തനിക്ക് ലഭിച്ച ഭീഷണികളെക്കുറിച്ചും അഭിനേതാവ് അന്നു കപൂർ തുറന്നു പറഞ്ഞിരുന്നു. “ഹം ദോ ഹമാരേ ബരാഹ് എന്ന ഞങ്ങളുടെ എഴുത്തുകാരൻ ഒരു മുസ്ലീമാണ്,എന്നാൽ ഇപ്പോഴത്തെ സാഹചര്യം കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അദ്ദേഹമാണ്. ഞാൻ ഒരു നിരീശ്വരവാദിയാണ്. വധഭീഷണി കാരണം മുഴുവൻ സ്ത്രീകളുടെയും വീടുകളും പോലീസിന് സന്ദർശിക്കേണ്ടി വന്നിട്ടുണ്ട്. ചില മതഭ്രാന്തന്മാർ സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു
Discussion about this post