തൃശൂർ: തൃശൂർ സബ് ഡിവിഷൻ ഓഫീസിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്‌സൻ അംഗീകാരം. കേരളത്തിലെ പോലീസ് യൂണിറ്റുകൾക്കെല്ലാം ഐഎസ്ഒ സർട്ടിഫിക്കേഷൻ നിലവാരത്തിൽ എത്തിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ സിറ്റിയിലെ തൃശൂർ സബ് ഡിവിഷൻ ഓഫീസ് പ്രസ്തുത നിലവാരത്തിലേക്ക് ഉയർത്തിയത്. തൃശൂർ സബ് ഡിവിഷൻ ഓഫീസിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂർ റേഞ്ച് ഡി ഐ ജി അജിത ബീഗം ഐപിഎസ് നിർവ്വഹിച്ചു. ഐഎസ്ഒ ഡയറ്കടർ ശ്രീകുമാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐപിഎസ് ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു. തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുജിത്ത് എം ചടങ്ങിന് സ്വാഗതം പറഞ്ഞു. ബിജു.കെ.സ്റ്റീഫൻ അഡീഷണൽ സൂപ്രണ്ട് ഓഫീസ് പോലീസ്, മുഹമ്മദ് നദീമുദിൻ ഐപിഎസ്, എസിപി ഒല്ലൂർ സബ് ഡിവിഷൻ, ഹരീഷ് ജെയിൻ ഐപിഎസ്, എസ്എച്ച്ഒ പേരാമംഗലം പോലീസ് സ്റ്റേഷൻ എന്നിവർ ആശംസ അറിയിച്ചു. ഗോപകുമാർ ജി, നെടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ നന്ദിയും പറഞ്ഞു
Discussion about this post