ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡി സഖ്യത്തിൽ ഇക്കുറി വിജയിച്ചവരെല്ലാം അടുത്ത തവണ തോൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡി സഖ്യം നമ്മുടെ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അതിനാൽ എല്ലായ്‌പ്പോഴും താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഉണ്ടാകും. ബിഹാറിൽ നിരവധി പ്രവർത്തനങ്ങൾ ബാക്കി കിടക്കുന്നുണ്ട്. അതെല്ലാം വീണ്ടും ആരംഭിക്കുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
ഇൻഡി സഖ്യത്തിൽ ഇക്കുറി വിജയിച്ചവരെല്ലാം അടുത്ത തവണ തോറ്റിരിക്കും. അതിൽ എനിക്ക് വിശ്വാസം ഉണ്ട്. ഇൻഡി സഖ്യം ഒരിക്കലും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അവർ ഒരിക്കലും രാജ്യത്തെ സേവിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗതി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയ്ക്ക് വേണ്ടി എല്ലാവരും ഒന്നിക്കുകയും , ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അതിയായ സന്തേഷം ഉണ്ട്. ഞായറാഴ്ചയാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരം ഏൽക്കുന്നത്. എന്നാൽ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ താൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയാണ്. എപ്പോഴാണോ നിങ്ങൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അപ്പോൾ മുതൽ താൻ ഒപ്പമുണ്ടാകും. നിങ്ങളുടെ നേതൃത്വത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
Discussion about this post