ന്യൂഡൽഹി: അമേഠി എംപി കെഎൽ ശർമ്മയുമായുള്ള നെഹ്രു കുടുംബത്തിന്റെ നിമിഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. അമേഠി എംപി കെഎൽ ശർമ്മയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കാൻ എത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.
ദൃശ്യത്തിൽ കെ എൽ ശർമ്മയുടെ ഭാര്യ രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്നതും സോണിയ ഗാന്ധിയോട് നിങ്ങൾ ഒരു സിംഹത്തിന്’ ജന്മം നൽകിയെന്ന് പറയുന്നതും കാണാം. ഇതിന് സോണിയ ‘അത് ഞാനൊരു സിംഹിയായതുകൊണ്ടാണെന്ന് മറുപടി നൽകുന്നതും വ്യക്തമാണ്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച രാഹുൽഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്നതിൽ ചർച്ച തുടരുകയാണ്. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്.
Discussion about this post