ന്യൂഡൽഹി: യുകെയിൽ സൂക്ഷിച്ചിരുന്ന 100 മെട്രിക് ടൺ തിരികെ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ആർബിഐ. മുംബൈയിലും നാഗപൂരുമുള്ള നിലവറകളിലേക്കാണ് ഈ സ്വർണം മാറ്റിയത്.ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് ജിഎസ്ടി തുക അടച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 1991ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു നീക്കം ഇന്ത്യ നടത്തുന്നത്. അന്ന് രാജ്യം വിദേശനാണ്യ പ്രതിസന്ധി നേരിടുന്നതിനാൽ ആണ് സ്വർണശേഖരം പിൻവലിച്ചത്.
2023 മാർച്ച് വരെ 822.1 ടൺ സ്വർണമാണ് ആർബിഐ കൈവശം വച്ചിരിക്കുന്നത്. ഇതിൽ 408.31 ടൺ സ്വർണം വിദേശ രാജ്യങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിദേശത്തെ നിക്ഷേപങ്ങൾ വർദ്ധിക്കുന്നതിനാൽ ആണ്, കുറച്ച് സ്വർണം ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ അധികൃതർ പറയുന്നു. മാസങ്ങളിൽ സമാനമായ അളവിൽ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആർബിഐ പറയുന്നു.സ്വർണം സ്വന്തം രാജ്യത്തേക്ക് എത്തിക്കുന്നതിലൂടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നൽകുന്ന തുക സ്റ്റോറേജ് ചിലവിൽ കുറച്ച് ലാഭിക്കാനും ആർ ബി ഐയെ സഹായിക്കും.
പല കേന്ദ്ര ബാങ്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സ്വർണം സൂക്ഷിക്കാറുണ്ട്. പരമ്പരാഗതമായി ഇന്ത്യയുടെ സ്വർണ ശേഖരവും ഇവിടെയുണ്ടെന്ന് മാത്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണമാണ് ആർബിഐ സ്വർണ ശേഖരത്തിൽ ഉൾപ്പെടുത്തിയത്. സ്വിറ്റ്സർലൻഡിലെ ബാസലിലുള്ള ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് , ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക് എന്നിവയിലും ആർബിഐ സ്വർണശേഖരം സൂക്ഷിച്ചിട്ടുണ്ട്.
199091 ലെ ഇന്ത്യയുടെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത് ലോൺ ലഭിക്കുന്നതിനായി രാജ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് സ്വർണ്ണ ശേഖരത്തിൽ ചിലത് പണയം വെച്ചിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും സൗകര്യാർത്ഥം സ്വർണം യുകെയിൽ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് വിദേശ ഇടപാടുകളും എളുപ്പമാക്കുന്നു. എന്നാൽ അപകടസാധ്യതകളുമുണ്ട്
Discussion about this post