ഭുവനേശ്വർ : ഒഡീഷയിലെ ആദ്യത്തെ ബിജെപി സർക്കാർ ജൂൺ 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായി ഉള്ള സൗകര്യാർത്ഥം ആണ് സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 12 ലേക്ക് മാറ്റിയതെന്ന് ഒഡിഷ ബിജെപി വ്യക്തമാക്കി. അതേസമയം ആരായിരിക്കും ഒഡീഷയുടെ മുഖ്യമന്ത്രി എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും ബിജെപി അറിയിച്ചു.
ഒഡീഷയിലെ ബിജെപി നേതാക്കളായ ജതിൻ മൊഹന്തിയും വിജയ്പാൽ സിംഗ് തോമറും ചേർന്നാണ് സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. വൈകാതെ തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കും തീരുമാനം ഉണ്ടാവുക എന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
ഒഡീഷയുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി മുതിർന്ന ബിജെപി നേതാവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ സുരേഷ് പൂജാരിയെ കേന്ദ്ര നേതൃത്വം ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പാർലമെൻ്ററി ബോർഡ് യോഗത്തിൽ മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 147 അംഗ നിയമസഭയിൽ 78 സീറ്റുകൾ നേടിക്കൊണ്ടാണ് ബിജെപി ഒഡീഷയിൽ അധികാരം പിടിച്ചിരിക്കുന്നത്.
Discussion about this post