ചത്തീസ്ഗഢ്: ഭർത്താവിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തതും നിസാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുന്നതും വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി.വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമർശം.
ഒരു ആർമി ഓഫീസറാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. നേരത്തെ ജില്ലാ കോടതിയിൽ അപ്പീൽ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ചെറിയ കാര്യങ്ങൾക്ക് വഴക്കിടുമെന്നും തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കാറുണ്ടായിരുന്നു എന്നും ഇയാൾ വാദിച്ചു. എന്നാൽ, ഇതെല്ലാം ദാമ്പത്യജീവിതത്തിൽ സാധാരണ സംഭവിക്കാറുള്ളതാണ് എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം തനിക്ക് നിരവധി വിവാഹേതരബന്ധങ്ങളുണ്ടെന്ന് ഭാര്യ ആരോപണമുന്നയിച്ചു എന്ന വാദവും ഭർത്താവ് ഉയർത്തി. ഭാര്യ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ താൻ മറ്റൊരു സ്ത്രീക്കൊപ്പമുണ്ടായിരുന്നു എന്നത് സത്യമാണ് എന്നും പരാതിക്കാരൻ സമ്മതിച്ചിട്ടുണ്ട്. ഇത് ഒരു ഹിന്ദുവായ ഭാര്യയും സമ്മതിക്കില്ലെന്നും ഭർത്താവിന്റെ ആത്മാർത്ഥതയില്ലായ്മയാണ് ഇത് ചൂണ്ടാക്കിണിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.
Discussion about this post