തിരുവനന്തപുരം: ആര്.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് നേരിട്ട് രാജി കത്ത് കൈമാറി. കുന്നത്തൂര്‍ എം.എല്‍.എയണ് അദ്ദേഹം. ആര്.എസ്.പിയിലെ സ്ഥാനങ്ങളും രാജി വെച്ച് എല്‍.ഡി.എഫിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല. അതിനാല്‍ രാജിവെയ്ക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ആത്മാഭിമാനമുള്ള ഒരാള്‍ക്കും യു.ഡി.എഫില്‍ തുടരാനാകില്ല. അഴിമതി നിറഞ്ഞ മുന്നണിയായി മാറിയിരിക്കുന്നുയു.ഡി.എഫ്- അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകളായി യു.ഡി.എഫുമായി ഭിന്നതയിലായിരുന്നു കോവൂര്‍ കുഞ്ഞുമോന്.
്
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്ക്കമെതിരെ ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ ഘടകകക്ഷിയായ ആര്.എസ്.പിയുടെ എം.എല്‍.എയുടെ രാജി. ഇത് സര്‍ക്കാറിനെ വീണ്ടും പ്രതിസന്ധിയിലാക്കും.
Discussion about this post