Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിലെ റോഡുകൾ മസായി മാരയിലെ കാടുകൾ പോലെയാണ്; സീബ്ര സുരക്ഷിതമല്ലാത്ത നാട്, മാൻ സുരക്ഷിതമല്ലാത്ത കാട്; മുരളി തുമ്മാരുകുടി

by Brave India Desk
Jun 10, 2024, 02:01 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സാമൂഹ്യ നിരീക്ഷകൻ മുരളി തുമ്മാരുകുടി.കേരളത്തിലെ റോഡുകൾ മസായി മാരയിലെ കാടുകൾ പോലെ ആണ് എന്ന് ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. അവിടെ നിയമങ്ങൾ ഒന്നുമില്ല, അല്ലെങ്കിൽ കാടൻ നിയമമാണെന്ന് അദ്ദേഹം പറഞ്ഞു.

സീബ്ര സുരക്ഷിതമല്ലാത്ത നാട്, മാൻ സുരക്ഷിതമല്ലാത്ത കാട് !
സീബ്രാ ലൈനിലൂടെ നടന്നു വരുന്ന ഒരു കുട്ടിയെ ബസ് ഇടിക്കുന്ന വീഡിയോ കണ്ടു. നടുങ്ങിപ്പോയി.
ആ കുട്ടി ജീവനോടെ ഉണ്ട് എന്നത് ഏറെ അതിശയമാണ്, സന്തോഷവും നൽകുന്നു.
റോഡ് ഉപയോഗിക്കുന്ന വാഹനങ്ങൾ സീബ്രാ ലൈനിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ പുറത്തു പോകുമ്പോൾ സീബ്രാ ലൈൻ നോക്കി വേണം റോഡ് മുറിച്ചു കടക്കാൻ എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചിട്ട് എന്തുകാര്യം ?
ഈ ബസ് ഓടിച്ച ഡ്രൈവർ നാളെയും ബസ് ഓടിക്കും, റോഡ് നിയമങ്ങൾ ലംഘിക്കും, അടുത്ത കുട്ടിയോ മുതിർന്നവരോ ഇത്രയും ഭാഗ്യം ഉള്ളവർ ആകില്ല.
കഷ്ടം തന്നെയാണ്.
കേരളത്തിലെ റോഡുകൾ മസായി മാരയിലെ കാടുകൾ പോലെ ആണ് എന്ന് ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. അവിടെ നിയമങ്ങൾ ഒന്നുമില്ല, അല്ലെങ്കിൽ കാടൻ നിയമമാണ്.
വന രാജൻ ആയ സിംഹം അവർക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ള സമയത്തും രീതിയിലും പോകും, മറ്റുള്ളവർ ഒക്കെ സിംഹം വരുന്നത് നോക്കിയും കണ്ടും നടന്നാൽ ജീവൻ രക്ഷിക്കാം.
തൊട്ടു പിന്നിൽ പുള്ളിപ്പുലിയും മറ്റുമാണ്. അവർ സിംഹത്തെ കാണുമ്പോൾ സൂക്ഷിക്കണം പക്ഷെ മറ്റു മൃഗങ്ങളെ അവർക്ക് എപ്പോൾ വേണമെങ്കിലും ആക്രമിക്കാം.
അതിന് താഴെയാണ് കാട്ടുനായ്ക്കളും കുറുക്കനും ഒക്കെ. അവർക്ക് സിംഹത്തേയും പുലിയേയും പേടിക്കണം പക്ഷെ മാനും മുയലും ഒക്കെ അവരെ സൂക്ഷിച്ചു വേണം പുറത്തിറങ്ങാൻ.
നമ്മുടെ റോഡിലെ സിംഹങ്ങൾ ആണ് ബസും ലോറിയും ഒക്കെ. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവൻ ഒന്നും അവർക്ക് വിഷയമല്ല. അവർ തോന്നുന്ന പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. ജാമ്യം എടുക്കും. ചിലപ്പോൾ ഒന്നോ രണ്ടോ മാസം ലൈസൻസ് പോകും, തിരിച്ചു വാഹനത്തിൽ കയറും, തോന്നുന്ന പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. വേറൊന്നുമില്ല.
അതിന് താഴെ കാറും മറ്റു നാലു ചക്രമുള്ള വാഹനങ്ങൾ. ബസും ലോറിയും അവരും പേടിക്കണം. പക്ഷെ ഇരു ചക്രവാഹനങ്ങളെയും കാൽനടക്കാരേയും അവർ ശ്രദ്ധിക്കേണ്ട കാര്യമില്ല. കാർ തോന്നുന്ന പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. ജാമ്യം എടുക്കും. ചിലപ്പോൾ ഒന്നോ രണ്ടോ മാസം ലൈസൻസ് പോകും, തിരിച്ചു വാഹനത്തിൽ കയറും, തോന്നുന്ന പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. വേറൊന്നുമില്ല.
അതിന് താഴെ ബൈക്ക് ഉപയോടിക്കുന്നവർ. അവർ ബസിനെ, ലോറിയെ, കാറിനെ ഒക്കെ പേടിക്കണം. പക്ഷെ കാൽനടയാത്രക്കാർ അവർക്ക് ഒരു പ്രശ്‌നമല്ല. ബൈക്ക് തോന്നുന്ന പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. ജാമ്യം എടുക്കും. ചിലപ്പോൾ ഒന്നോ രണ്ടോ മാസം ലൈസൻസ് പോകും, തിരിച്ചു വാഹനത്തിൽ കയറും, തോന്നുന്ന പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. വേറൊന്നുമില്ല.
ഇതിനൊക്കെ താഴെ ആഫ്രിക്കൻ വനത്തിലെ മാൻകുട്ടിയാണ് കാൽനട യാത്രക്കാർ. അവർ റോഡിലുള്ള മറ്റുള്ള മൃഗങ്ങളെ ഒക്കെ പേടിക്കണം. സീബ്ര ആയാലും സിഗ്‌നൽ ആയാലും ജീവൻ കയ്യിൽ പിടിച്ചു മാത്രമേ റോഡിൽ ഇറങ്ങാൻ പറ്റൂ.
എ ഐ കാമറ ഒക്കെ ഉണ്ടായിട്ടും നിയമങ്ങൾ പാലിക്കപ്പെടാത്തത് നിയമലംഘനത്തിന് വലിയ പ്രത്യാഘാതം ഇല്ലാത്തത് കൊണ്ടാണ്.
ഇത് മാറണം. നമ്മുടെ റോഡുകളിൽ കാടൻ നിയമം പോരാ. കാൽനടയാത്രക്കാർക്ക് ജീവന് സുരക്ഷ വേണം. സീബ്രാ, സിഗ്‌നൽ നിയമങ്ങൾ ലംഘിക്കുന്നവർ ഒന്നും പിന്നെ വാഹനം ഓടിക്കാൻ പാടില്ല.
ഒരു വർഷം നാലായിരം ആളുകൾ മരിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. നാല്പതിനായിരം ആളുകൾക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നത്. ഓരോ പ്രാവശ്യവും റോഡിൽ ഇറങ്ങുന്നത് റിസ്‌ക് ആണ്, റോഡിൽ നിങ്ങൾ മാനോ സിംഹമോ ആണെന്നത് അനുസരിച്ചിരിക്കും നമ്മുടെ അതിജീവനം. റോഡിലെ സിംഹം ആകാനാണ് എല്ലാവരും ശ്രമിക്കുക.
മാനുകൾക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട്, അവസരം വേണം.
മുരളി തുമ്മാരുകുടി

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

Tags: muralee thummarukudyroad
Share7TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies