ചെന്നൈ: സ്‌കൂൾ വിദ്യാർത്ഥിനിയെ ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിനിമ നടിയം സുഹൃത്തായ യുവാവും അറസ്റ്റിൽ. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാർഥി സോമേഷ് എന്നിവരെയാണ് ചെന്നൈ വിരുഗാംബക്കം ഓൾ വിമൻ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവരുടെയും കൂട്ടാളിയായ വില്യംസ് എന്നയാളെയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ചെന്നൈ സാലിഗ്രാമത്തിലെ അപ്പാർട്ട്മെന്റിൽവെച്ച് കഴിഞ്ഞമാസമാണ് 15-കാരിയായ പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിനിരയായത്. പ്രദിഷയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ മദ്യത്തിൽ മയക്കുമരുന്ന് കലർത്തിനൽകി ബോധരഹിതയാക്കിയശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് സഹോദരി കാര്യം തിരക്കിയതോടെയാണ് പീഡനവിവരം തുറന്നുപറഞ്ഞത്.
ഒരു കോഫിഷോപ്പിൽവെച്ചാണ് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷയെ 15-കാരിയെ പരിചയപ്പെട്ടത്. കഴിഞ്ഞമാസം തന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായാണ് പ്രദിഷ പെൺകുട്ടിയെ സാലിഗ്രാമത്തിലെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചത്. തുടർന്ന് പെൺകുട്ടി ഇവിടെ എത്തിയപ്പോൾ പ്രദിഷയുടെ സുഹൃത്തുക്കളായ സോമേഷും വില്യംസും അപ്പാർട്ട്മെന്റിലുണ്ടായിരുന്നു. പാർട്ടിക്കിടെ പ്രതികൾ മദ്യപിച്ചു. പെൺകുട്ടിക്കും മദ്യം നൽകി. എന്നാൽ, പെൺകുട്ടിക്ക് മയക്കുമരുന്ന് കലർത്തിയാണ് മദ്യം നൽകിയത്. ഇത് കുടിച്ചതോടെ പെൺകുട്ടി ബോധരഹിതയായി. തുടർന്ന് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Discussion about this post