കോയമ്പത്തൂർ; കോയമ്പത്തൂരിലെ പ്രമുഖ ദേവിക്ഷേത്രം അശുദ്ധമാക്കിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. രാജാ സ്ട്രീറ്റിലെ കോനിയമ്മൻ ക്ഷേത്രത്തിന്റെ പാർക്കിംഗ് ഏരിയയിൽ മാംസമാലിന്യം തള്ളിയ എം മുഹമ്മദ് അയാസ് എന്ന 41 കാരനാണ് അറസ്റ്റിലായത്. പ്രദേശത്ത് വർഗീയ സംഘർം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
പോടന്നൂർ സ്വദേശിയായ അയാസിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ), 290 (പൊതുജന ശല്യം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അയാസ് സഹോദരൻ മുഹമ്മദ് വൈസിന്റെ ഗാന്ധിപാർക്കിലെ ഇറച്ചിക്കടയിൽ നിന്ന് കോഴിയിറച്ചിയും ആട്ടിറച്ചിയും ശേഖരിച്ച് ജൂൺ ഒന്നിന് സ്‌കൂട്ടറിൽ ക്ഷേത്ര പരിസരത്ത് എത്തിച്ച് രാവിലെ 9.30ഓടെ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം ഹിന്ദു സംഘടനകളിലും ഭക്തർക്കിടയിലും രോഷത്തിന് കാരണമായി, ഹിന്ദു മുന്നണി നേതാക്കൾ കർശന നടപടി ആവശ്യപ്പെട്ടിരുന്നു. മാംസാവശിഷ്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇവർ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെയും ഹിന്ദു മുന്നണിയുടെയും പരാതിയെ തുടർന്ന് ലോക്കൽ പോലീസും സാനിറ്ററി പ്രവർത്തകരും ചേർന്ന് പരിസരം ശുചീകരിച്ചു. മെയ് 5 ന് അയാസിനെ അറസ്റ്റ് ചെയ്യുകയും മെയ് 6 ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രാഥമിക പോലീസ് അന്വേഷണത്തിൽ അയാസ് സമാനമായ പ്രവൃത്തികൾ രണ്ട് തവണ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി,
Discussion about this post