ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈനിക പോസ്റ്റിന് നേരെ ആക്രമണം. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ആർമിയുടെ താത്കാലിക ഓപ്പറേറ്റിംഗ് ബേസിലേക്കാണ് (ടിഒബി) ഭീകരർ വെടിയുതിർത്തത്. ഒരു ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്. റിയാസിക്കും കത്തുവയ്ക്കും പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജമ്മു കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
‘ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ആർമിയുടെ താത്കാലിക ഓപ്പറേറ്റിംഗ് ബേസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഒരു ഭീകരനെ ഇല്ലാതാക്കി. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇയാള്‍ ഇപ്പോൾ അപകടനില തരണം ചെയ്തു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്’- ജമ്മു കശ്മീര്‍ എഡിജിപി ആനന്ദ് ജെയിൻ പറഞ്ഞു.
ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ വീടിന് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് പിന്നാലെയാണ് വീണ്ടും ഭീകരാക്രമണം.
Discussion about this post