ഇറ്റലിയിൽ ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻ ഭീകരർ. കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും ഭീകരർ പ്രതിമയുടെ താഴെ എഴുതിയിട്ടുണ്ട്.
59 ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് നാളെ തിരിക്കാനിരിക്കെയാണ് സംഭവം. ഉച്ചകോടിയെ മറ്റന്നാൾ മോദി അഭിസംബോധന ചെയ്യും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജി 7 നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണ്. നാളെ മുതൽ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി.
Discussion about this post