കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ ഗാർഹിക പീഡനക്കേസിലെ പെൺകുട്ടി മൊഴി മാറ്റിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. പെൺകുട്ടി മൊഴി മാറ്റിയ സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു.
വനിതാ കമ്മീഷന്റെ കൗൺസിലിംഗ് സമയത്ത് പോലും പെൺകുട്ടി കൃത്യമായ കാര്യങ്ങളാണ് വിശദീകരിച്ചിരുന്നത്. പിന്നീട് എന്തുകൊണ്ടാണ് ഈ പെൺകുട്ടി മൊഴി മാറ്റിയത് എന്നുള്ളത് വ്യക്തമല്ല. സംഭവത്തിൽ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ പ്രതികരിച്ചു.
എന്നാൽ പെൺകുട്ടിയുടെ മൊഴിമാറ്റം കേസിലെ ബാധിക്കില്ല എന്നാണ് അന്വേഷണസംഘം അഭിപ്രായപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. യുവതി മൊഴി മാറ്റിയതിന് പിന്നിൽ ഭീഷണിയോ മറ്റു പ്രലോഭനങ്ങളോ ഉണ്ടായിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Discussion about this post