അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. പരിപാടിയുടെ ഭാഗമായി നിരവധി നേതാക്കളെ അദ്ദേഹം കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക നേതാക്കളുമായി ഉൽപ്പാദനപരമായ ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം വളർത്താനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നുവെന്ന് ഇറ്റലിയിലെത്തിയ ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.
ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുമെന്ന് ബ്രിണ്ടിസി വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Discussion about this post