തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ചയോടെ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ സംസ്ഥാനത്ത് ദുർബലമായി തുടരുന്ന കാലവർഷം തിങ്കളാഴ്ച മുതൽ ശക്തമാകും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്തെ നാല് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരളതീരത്ത് ശനിയാഴ്ച രാത്രി 7 മണി വരെ കള്ളക്കടൽ പ്രതിഭാസം മൂലം ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
Discussion about this post