റോം : ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പരിസരബോധമില്ലാത്ത രീതിയിൽ പെരുമാറുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ ജോ ബൈഡൻ സല്യൂട്ട് ചെയ്തതാണ് ആദ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. പിന്നീട് ഫോട്ടോസെഷന് ഇടയിൽ ബൈഡൻ പരിസരബോധം ഇല്ലാത്ത രീതിയിൽ നടന്നു നീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ജോ ബൈഡന്റെ ഈ വിചിത്രമായ പെരുമാറ്റങ്ങൾ കണ്ടതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പോലും അത്ഭുതപ്പെടുകയാണ് ചെയ്തത്. ബൈഡന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോ, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയ ജോ ബൈഡനെ പ്രധാനമന്ത്രി ജോർജിയ മെലോനി സ്വീകരിക്കാൻ എത്തിയ സമയത്ത് ആയിരുന്നു അപ്രതീക്ഷിതമായി ബൈഡൻ മെലോനിയെ സല്യൂട്ട് ചെയ്തത്. പിന്നീട് ജി7 അംഗരാജ്യങ്ങളുടെ നേതാക്കൾക്ക് മുൻപിൽ ഇറ്റലി അവതരിപ്പിച്ച സൈനികാഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടയിൽ ബൈഡൻ വിചിത്രമായ രീതിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയും തുടർന്ന് മെലോനി തന്നെ അദ്ദേഹത്തെ കൈപിടിച്ച് കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Discussion about this post