അപുലിയ: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടി ശുഭപര്യവസാനമായി. വിവിധ രാഷ്ട്രനേതാക്കൾ പങ്കെടുത്ത നിരവധി സെഷനുകളായിരുന്നു ഉച്ചകോടിയുടെ പ്രധാന ആകർഷണം. നിരവധി ലോകനേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. യുക്രേനിയൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രാൻസിസ് മാർപാപ്പ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കളെല്ലാം ഒരുമിച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ,കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ തുടങ്ങി വിവിധ രാഷ്ട്രനേതാക്കൾ പോസ് ചെയ്ത ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മദ്ധ്യഭാഗത്ത് സ്ഥാനം പിടിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ മധ്യത്തിലാണ്’. എന്നരീതിയിലാണ് ചർച്ച പൊടിപൊടിക്കുന്നത്.
സർ, ഇത് താങ്കളുടെ നേതൃത്വത്തിന്റെയും കരിസ്മാറ്റിക് വ്യക്തിത്വത്തിന്റെയും സ്വാധീനമാണ്, ഇന്ത്യ ഏ7ന്റെ ഭാഗമല്ല, എന്നിട്ടും നിങ്ങൾക്ക് ഏ7 ഉച്ചകോടിയിൽ കേന്ദ്ര സ്ഥാനം ലഭിച്ചെന്ന് പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒരാൾ രംഗത്തെത്തി. ‘പിഎം മോദി ജി 7 ഉച്ചകോടിയെ ഇളക്കിമറിക്കുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അസംഖ്യം ആളുകൾ ലോകത്ത് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അവരിൽ ചിലർ മാത്രമാണ് ലോക ചരിത്രത്തിൽ ഇടം നേടുന്നത്. ആ ചുരുക്കം ചിലരിൽ ഒരാൾ മാത്രമാണ് തലയുയർത്തി നിൽക്കുന്നത്. മോദി ഈ നൂറ്റാണ്ടിലെ അതുല്യനായ നേതാവ്. ലോകം അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുന്നു. നമ്മുടെ ഭാരതം തലയുയർത്തി നിൽക്കുന്നത് മോദിയാണെന്ന് ഒരാൾ ചൂണ്ടിക്കാട്ടി.








