കണ്ണൂര്‍ : കണ്ണൂരിലെ ചക്കരക്കല്ല് പുറത്തേക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കത്തിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, പാട്യം സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്ന പുറത്തേക്കാട് പാട്യം സ്മാരക മന്ദിരമാണ് കത്തിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമുണ്ടായത് . നാലു ബൈക്കുകളിലായെത്തിയ സംഘമാണ് സ്മാരക മന്ദിരത്തിനു നേരേ ആക്രമണം നടത്തിയത് . ശബ്ദം കേട്ടുണര്‍ന്ന സമീപവാസികളെ വാളുപയോഗിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ആക്രമികള്‍ ഓഫീസിനു തീയിടുകയായിരുന്നു. ഓഫീസിനുള്ളിലെ ഫര്‍ണിച്ചറുകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
അതേസമയം സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം പുറത്തേക്കാട് ബ്രാഞ്ച് സെക്രട്ടറി കെ.കെ.രാജീവന് ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുറത്തേക്കാട് ടൗണില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ ചക്കരക്കല്‍ കോമത്ത് കുന്നുമ്പ്രത്ത് സിപിഎം നിയന്ത്രണത്തിലുള്ള പാട്യം സ്മാരക വായനശാലയ്ക്കും ക്ളബിനും തീയിട്ടിരുന്നു.
Discussion about this post