ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ഔദ്യോഗിക വസതിക്ക് സമീപം വൻ തീപിടുത്തം. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഇംഫാലിലെ ബാബുപാറയിൽ കുക്കി ഇൻ കോംപ്ലക്സിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായത്.
തീ പിടിത്തത്തിന് കാരണം വ്യക്തമല്ല. മൂന്ന് അഗ്നി സുരക്ഷാസേന യൂണിറ്റുകളെ സ്ഥലത്ത് എത്തിച്ചാണ് തീ അണച്ചത്. ഒരു വർഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാത്തതിനാൽ തീ നിയന്ത്രിക്കാനും അണയ്ക്കാനും ബുദ്ധിമുട്ടായിരുന്നു എന്ന് മണിപ്പൂർ ഫയർ സർവീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post