കൊച്ചി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുൻമന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേഭാരതിൽ വച്ചായിരുന്നു അപൂർവ്വ കൂടിക്കാഴ്ച.കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ എന്നാണ് മേജർ രവി ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
അതേസമയം സുരേഷ് ഗോപിയും കെ.കെ ശൈലജയും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചപ്പോൾ വടകരയിൽ ശൈലജടീച്ചർ കോൺഗ്രസിന്റെ ഷാഫി പറമ്പലിനോട് തോറ്റിരുന്നു.












