പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസിനെ തിരഞ്ഞെടുത്തു. തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ചിന്റെ സഭ ആസ്ഥാനത്ത് ചേർന്ന സിനഡിൽ വച്ചാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ജൂൺ 22നാണ് ഡോ. സാമുവൽ മോർ തിയോഫിലസിന്റെ താനാരോഹണ ചടങ്ങുകൾ നടക്കുക.
ബിലീവേഴ്സ് ചർച്ചിന്റെ ചെന്നൈ ഭദ്രാസനാധിപൻ ആയിരുന്നു ഡോ. സാമുവൽ മോർ തിയോഫിലസ്. ബിലീവേഴ്സ് സിസ്റ്റം ചർച്ചുമായി ബന്ധപ്പെട്ട എല്ലാവരും ചേർന്ന് ഐക്യകണ്ഠേന ആണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തതെന്ന് തിരുവല്ല സഭ ആസ്ഥാനത്ത് നടന്ന സിനഡിന് ശേഷം വൈദികർ വ്യക്തമാക്കി. ബിലിവേഴ്സ് ചർച്ചിന്റെ കീഴിലുള്ള വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈൻ ആയും സിനഡിൽ പങ്കെടുത്തിരുന്നു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമായിരുന്ന ഡോ. കെ പി യോഹന്നാന്റെ മരണത്തെ തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തിരിക്കുന്നത്. മെയ് എട്ടിനായിരുന്നു യുഎസിലെ ടെക്സാസിൽ വച്ച് നടന്ന വാഹനാപകടത്തെ തുടർന്ന് കെ പി യോഹന്നാൻ അന്തരിച്ചത്.
Discussion about this post