അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ അനന്ത് അംബാനിയുടെയും ബാല്യകാലസുഹൃത്തും കാമുകിയുമായ രാധിക മെർച്ചന്റിന്റെയും പ്രൗഢഗംഭീരമായ വിവാഹത്തിന് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഇതിന് മുന്നോടിയായി വലിയ രീതിയിലുള്ള പ്രീവെഡംിഗ് ആഘോഷങ്ങളും കുടുംബം ഒരുക്കുന്നുണ്ട്.
ഈ ആഘോഷങ്ങളിലെല്ലാം രാധിക അണിഞ്ഞ വസ്ത്രങ്ങൾ ഫാൻലോകത്ത് ചർച്ചയാവുന്നുണ്ട്. ഇറ്റലിയിൽ നിന്നും ഫ്രാൻസിലേക്കുള്ള കപ്പൽ യാത്രയിലെ പാർട്ടിയിൽ രാധിക അണിഞ്ഞ ഗൗൺ വൈറലായിരുന്നു. അനന്ത് അംബാനി രാധിക മർച്ചന്റിന് നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗൺ ആണ് ശ്രദ്ധ നേടിയത്. 22 വയസ്സുള്ളപ്പോൾ അനന്ത് നൽകിയതാണ് കത്തെന്ന് രാധിക വെളിപ്പെടുത്തിയിരുന്നു. ‘എനിക്കിത് ഭാവിതലമുറയ്ക്കുവേണ്ടി വേണം-എന്റെ കുട്ടികൾക്കും കൊച്ചുമക്കൾക്കും അത് കാണിച്ചു കൊടുക്കണം, ‘ഇതാണ് ഞങ്ങളുടെ സ്‌നേഹം’ എന്ന് അവരോട് പറയാനും ഞാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു രാധിക മർച്ചന്റ് പറഞ്ഞിരുന്നത്.
നാല് ദിവസത്തെ ആഘോഷത്തിൽ ആദ്യ ദിനത്തിൽ വെളുത്ത ഷിഫോൺ ഗൗൺ ആണ് രാധിക അണിഞ്ഞത്. ഗൗൺ രൂപകൽപ്പന ചെയ്തത് ലണ്ടൻ ആസ്ഥാനമായുള്ള ഡിസൈനർ റോബർട്ട് വുൺ ആണ്. രണ്ടാം ദിവസത്തെ ടോഗ പാർട്ടിക്കായി, ഡിസൈനർ ഗ്രേസ് ലിംഗ് നിർമ്മിച്ച ‘ടോഗ’ മർച്ചന്റ് ധരിച്ചിരുന്നു.
മറ്റൊന്ന് ചുവന്ന നിറത്തിലുള്ള സ്ലീവ്‌ലെസ് ആയ ഗൗണായിരുന്നു. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസായ ബാൽമെയ്‌നിൽ നിന്നുമാണ് രാധിക അതിമനോഹരമായ ഈ ഫ്‌ലോർ ലെങ്ത് ഡ്രസ്സ് തിരഞ്ഞെടുത്തത്.വിസ്‌ക്കോസ് ഫാബ്രിക്കിലാണ് ഡ്രെസ്.
ലോങ്ങ് പ്ലീറ്റഡ് ഡ്രസ്സ് വിത്ത് ഫ്‌ലോറൽ ഡീറ്റെയിൽ എന്ന പേരിലാണ് വസ്ത്രം ബാൽമെയ്ൻ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 6500 അമേരിക്കൻ ഡോളറാണ് (5.42 ലക്ഷം രൂപ) വസ്ത്രത്തിന്റെ വില. സ്പഗെറ്റി സ്ട്രാപ്പുകളും വി നെക്കുമാണ് റെഡ് ഡ്രസ്സിന്റെ പ്രധാന പ്രത്യേകത. മുൻഭാഗത്തായി റോസപ്പൂവിന്റെ ആകൃതിയിൽ നൽകിയിരിക്കുന്ന പ്രത്യേക ത്രീ ഡി ഡീറ്റെയിലിങ്ങും അതിനു താഴേക്കുള്ള പ്ലീറ്റഡ് ഡിസൈനും ഭംഗി വർദ്ധിപ്പിക്കുന്നു.
ലളിതമായ ആഭരണങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വജ്രം പതിച്ച റിസ്റ്റ് കഫ്, വജ്ര ലോക്കറ്റുള്ള ചെയിൻ, വജ്രം പതിച്ച ഇയർ സ്റ്റഡുകൾ എന്നിവയ്‌ക്കൊപ്പം സ്റ്റേറ്റ്‌മെന്റ് റിങ്ങുകളും രാധിക ധരിച്ചിട്ടുണ്ട്. ഓരോ പാർട്ടിയ്ക്കും രാധിക അണിഞ്ഞ ഓരോ വസ്ത്രവും 10 ലക്ഷത്തോളം രൂപ വിലവരുന്നതാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടൊപ്പം കോടികൾ വിലവരുന്ന വജ്രാഭരണങ്ങളും പ്രത്യേകം അണിയുന്നു.
Discussion about this post