Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു; പിണറായി സർക്കാർ മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണൻ

by Brave India Desk
Jun 18, 2024, 01:46 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗ്. അത്തരം ഒരു രാഷ്ട്രീയ കക്ഷി മതേതര ജനാധിപത്യ സംവിധാനത്തിന് യോജ്യമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്നും കെഎസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി സർക്കാരും മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇഫ്താർ വിരുന്നകളും നിസ്‌കാര പുരകളും ഒരുക്കി മുസ്ലീം ലീഗിനെ പാട്ടിലാക്കാനും ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൂടെ നിർത്താനുമായിരുന്നു പാർട്ടിയുടെ ശ്രമം. എന്നാൽ, തിരഞ്ഞെടുപ്പിൽ മുസ്ലീമുകൾ എൽഡിഎഫിനെ ചതിച്ച് യുഡിഎഫിന് വോട്ട് ചെയ്തു. മാർക്‌സിസ്റ്റു പാർടിയുടെ അടിത്തറ ഈഴവരാദി പിന്നാക്ക ഹിന്ദുക്കളാണ്. പിണറായി പാർട്ടി നേതാവും ഭരണത്തലവനുമായതോടെ അവർ നിരന്തരം അവഹേളിക്കപ്പെട്ടു. മുസ്ലിമുകൾക്ക് പാർട്ടി നൽകിയ അമിത പ്രീണനത്തിൽ രോഷാകുലരായ അവർ ഇക്കുറി പാർട്ടിക്ക് വോട്ടു ചെയ്തില്ല. പാർട്ടിക്ക് വേണ്ടി ചാവേറുകളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ആ പാവങ്ങൾക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ശബ്ദിച്ചതെന്നും അദ്ദേഹം കുറിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു. ആ സംഘടനയുടെ പരമാദ്ധ്യക്ഷനായ സാദിക് അലി തങ്ങൾ പറയുന്നു ‘ബിജെപിക്ക് വോട്ടു കൂടിയതിനെ കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണമെന്ന്’. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗ്. ഇസ്ലാം മതവിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കലാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
അത്തരം ഒരു രാഷ്ട്രീയ കക്ഷി മതേതര ജനാധിപത്യ സംവിധാനത്തിന് യോജ്യമാണോ എന്ന് എല്ലാവരും ആലോചിക്കണം. ഒരു മതത്തിൽ വിശ്വസിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിയി ബഹുമത സമൂഹത്തിന് ഗുണം ചെയില്ല. അവർ എപ്പോഴും എന്തും അവർക്ക് വേണ്ടി മാത്രമായിരിക്കണം എന്നു ശഠിക്കും. അങ്ങിനെയാണ് ആകെയുള്ള ഒൻപതു രാജ്യസഭാംഗങ്ങളിൽ അഞ്ചും മുസ്ലിംങ്ങൾക്കായി അവർ നേടിയെടുത്തത്.
ഈ അനീതിക്ക് എതിരെയാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. എന്നാൽ,1906 ൽ മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോഴം അവരുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു എന്ന കാര്യം മറക്കരുത്. മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോൾ പ്രധാനമായി മൂന്നു ആവശ്യങ്ങളാണ് ബ്രിട്ടീഷുകാർക്ക് മുന്നിൽ മുസ്ലീം ലീഗ് നിരത്തിയത്.
1. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുകയാണെങ്കിൽ ഭരണം മുസ്ലീംങ്ങളെ ഏല്പിക്കണം. കാരണം ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തുമ്പോൾ മുസ്ലീംങ്ങളാണ് ഇന്ത്യ ഭരിച്ചിരുന്നത്. അതുകൊണ്ടു് അവർ ഇന്ത്യ വിട്ടു പോകമ്പോൾ ഭരണം തിരിച്ചേൽപ്പിക്കണം.
2. ഹിന്ദുക്കൾ ഭരിക്കപ്പെട്ടിരുന്നവരും മുസ്ലീംങ്ങൾ ഭരിക്കുന്നവരുമായിരുന്നു. ഭരിക്കപ്പെട്ടിരുന്നവരുടെ കീഴിൽ ജീവിക്കാൻ ഭരണകർത്താക്കളായിരുന്ന മുസ്ലീംങ്ങൾ ഒരു കാരണവശാലും കഴിയില്ല. അതു കൊണ്ട് ഹിന്ദു ഭരണത്തിൻ കീഴിൽ കഴിയാൻ മുസ്ലീംങ്ങൾ തയ്യാറല്ല.
3. അഥവാ ഹിന്ദുക്കൾക്ക് ഭരണഭാരം കയ്യാളുകയാണെങ്കിൽ ഇന്ത്യയെ വിഭജിച്ച് മുസ്ലീംകൾക്കായി പ്രത്യേക രാജ്യം നൽകണം. അങ്ങിനെയാണ് 1947 ൽ പാക്കിസ്ഥാൻ രൂപീകൃതമായത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഹിന്ദു സംഘടനയായിട്ടാണ് ഇസ്ലാം മതവിശ്വാസികൾ കണ്ടിരുന്നത്. ഹിന്ദുക്കൾ ദൈവനിന്ദകരും അസത്യവിശ്വാസികളുമായ കാഫിർ കളാണ്. അവരുടെ സംഘടനയിൽ ദൈവത്തെ അനുസരിച്ചു സത്യവേദ വിശ്വാസികളായി ജീവിക്കുന്ന മുസ്ലീംങ്ങൾ ചേരുന്നതും പ്രവർത്തിക്കുന്നതും ദൈവനിന്ദയാകും. അതു കൊണ്ട് ഇന്ത്യൻ മുസ്ലിംകളിൽ മഹാ ഭുരിപക്ഷം പേരും മുസ്ലീം ലീഗിനെയാണ് അവരുടെ സ്വന്തം സംഘടനയായി കണ്ടത്. മഹാത്മാ ഗാന്ധി ഭഗീരഥ പ്രയത്നം ചെയ്തിട്ടും വിരലിൽ എണ്ണാവുന്ന ദേശീയ മുസ്ലീംങ്ങളെയല്ലാതെ (അവരെ ദേശീയ മുസ്ലിംകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്) മറ്റാരേയും കോൺഗ്രസ്സിൽ ചേർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന സത്യം കാണാതിരിക്കാനാകില്ല.
കേരളത്തിലെ മുസ്ലീംങ്ങളും ഇതേ അഭിപ്രായക്കാരായിരുന്നു. 1921 ലെ ഖിലാഫത്ത് കലാപ കാലത്ത് കേരളത്തിലെ, വിശേഷിച്ചു അന്നത്തെ മലബാറിലെ, മുസ്ലീംങ്ങൾ, കോൺഗ്രസ്സിനോട് അടുത്തു എന്നത് നേരാണെങ്കിലും കലാപം അവസാനിച്ചപ്പോൾ അവർ കോൺഗ്രസിൽ നിന്ന് അകലുകയും ചെയ്തു. 1947 ആഗസ്റ്റ് 14 നു ശേഷം മുസ്ലീം ലീഗ് മൂന്നായി പിളർന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവടങ്ങളിൽ മുസ്ലിം ലീഗിന്റെ യൂണിററുകൾ നിലവിൽ വന്നു. അങ്ങനെയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുണ്ടായത്. കേരളത്തിലെ മഹാ ഭുരിപക്ഷം ഇസ്ലാം മതവിശ്വാസികളും അവരുടെ രാഷ്ട്രീയ കക്ഷിയായി കണ്ടത് മുസ്ലിം ലീഗിനെ തന്നെയാണ്. കേരളത്തിലെ മുസ്ലീംങ്ങളിൽ മഹാഭൂരിപക്ഷം പേരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ അവരുടെ രാഷ്ട്രീയ കക്ഷിയായി കരുതിയിട്ടില്ല എന്നതാണ് വസ്തുത. ഇന്ന്
മുസ്ലിം രാഷ്ടീയ കക്ഷികളെയാണ് മുസ്ലീംങ്ങൾ അവരുടെ രാഷ്ടീയകക്ഷിയായി കരുതുന്നത്. 1947 നു ശേഷവും മുസ്ലീംങ്ങൾ ” ”കോൺഗ്രസ്സിനെ എതിർത്തു കൊണ്ടിരുന്നു. ഇന്ന് അവർ ബി ജെ പി യെ എതിർക്കുന്നു.
സംഘടിതരായി വോട്ടു ചെയ്യുന്ന ശീലം മുസ്ലീംങ്ങൾക്ക് ഉണ്ട്. അതു കൊണ്ട് കേരളത്തിൽ എൽ ഡി എഫും യുഡി എഫും അവരെ വോട്ടു ബാങ്കായി കരുതി പ്രീണിപ്പിക്കുന്നു. 1970 മുതൽ മുസ്ലീം വോട്ട് ബാങ്ക് യു ഡി എഫിനെയാണ് സഹായിക്കുന്നത്. എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന മാർക്‌സിസ്റ്റു പാർട്ടി സർക്കാരും മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ല. മുസ്ലീം ലീഗിനെ പാട്ടിലാക്കാനാണ് ആദ്യം ശ്രമിച്ചത്. അതോടൊപ്പം ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൂടെ നിർത്താനും ശ്രമിച്ചു. ഇസ്ലാം മതവിശ്വാസികൾക്കായി ഇഫ്താർ വിരുന്നകളും നിസ്‌കാര പുരകളും ഒരുക്കി കാത്തിരുന്നു. പാർടി പദവികളും അധികാരസ്ഥാനങ്ങളം മുസ്ലിംകൾക്കായി കരുതി വെച്ചു. എന്നാൽ ,ഈ തെരഞ്ഞെടുപ്പിൽ മുസ്ലീംങ്ങൾ എൽ ഡി എഫിനെ ചതിച്ചു. അവർ കൂട്ടത്തോടെ യു ഡി എഫിന് വോട്ടു ചെയ്തു.
മാർക്‌സിസ്റ്റു പാർടിയുടെ അടിത്തറ ഈഴവരാദി പിന്നാക്ക നിന്ദുക്കളാണ്. പിണറായി പാർടി നേതാവും ഭരണത്തലവനുമായതോടെ അവർ നിരന്തരം അവഹേളിക്കപ്പെട്ടു. മുസ്ലിംകൾക്ക് പാർടി നല്കിയ അമിത പ്രീണനത്തിൽ രോഷാകുലരായ അവർ ഇക്കുറി പാർടിക്ക് വോട്ടു ചെയ്തില്ല. പാർട്ടിക്ക് വേണ്ടി ചാവേറുകളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ആ പാവങ്ങൾക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ശബ്ദിച്ചത്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: fb postks radhakrishnan
Share3
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies