സിയോൾ: 24 വർഷത്തിന് ശേഷം ഉത്തര കൊറിയയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വൻ സ്വീകരണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ഉത്തര കൊറിയയിലെത്തിയത്. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പുടിനെ സ്വീകരിച്ചത്. യുക്രെയിനിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണയ്ക്ക് പുടിൻ നന്ദിയറിയിച്ചു. അമേരിക്കൻ ഉപരോധം തടയാൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചുവന്ന പരവതാനി വിരിച്ച് ഇരു വശങ്ങളിലും ചുവന്ന പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പുടിന് അഭിവാദ്യം ചെയ്ത് കൊണ്ട് ഉത്തര കൊറിയയിൽ നിരവധി റഷ്യൻ പതാകകളും ഉയർന്നിട്ടുണ്ട്.
റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഉപരോധമന്ത്രി അലക്‌സാണ്ടർ നൊവാക്ക് എന്നിവർക്കൊപ്പമാണ് പുടിൻ ഉത്തര കൊറിയയിൽ എത്തിയത്. സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും.
Discussion about this post