ന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെരജിവാളിന് വീണ്ടും തിരിച്ചടി. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത മാസം 3 വരെയാണ് കസ്റ്റഡി നീട്ടിയത്.
കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയത്. മൂന്നാം തീയതി കേസ് വീണ്ടും പരിഗണിക്കും.
കെജ്രിവാളിനൊടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിനോദ് ചൗഹാന്റെ കസ്റ്റഡി കാലാവധിയും അടുത്ത മാസം ജൂലൈ വരെ നീട്ടി. ഇരുവരെയും തിഹാർ ജയിലിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്.
Discussion about this post