ന്യൂഡൽഹി :ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇന്തോനേഷ്യൻ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺകോളിലൂടെയാണ് ഇരുവരും ചർച്ച നടത്തിയത്.
നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോയിൽ നിന്ന് ഫേൺ കോൾ ലഭിച്ചതിൽ വളരെ യധികം സന്തോഷം. പ്രസിഡന്റായി സ്ഥാനത്തേക്ക് എത്തി മികച്ച രീതിയിൽ ഭരിക്കാൻ സാധിക്കണ്ടേ എന്ന് ആശംസകൾ നേരുന്നു എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇന്ത്യയും ഇന്തോനേഷ്യനും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു. കഴിഞ്ഞ ഏപ്രിലാണ് ഇന്തോനേഷ്യയിലെ ഇലകട്രൽ കമ്മീഷൻ സുബിയാന്റോയെ പ്രസിഡന്റായി ഔദ്യോഗിമായി പ്രഖ്യാപിച്ചത്.
Discussion about this post