മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 184 റണ്‍സെടുത്തു.
അര്‍ധസെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മയുടെയും (60) വിരാട് കോഹ്ലിയുടെയുടെയും (59) ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും (60) ശിഖര്‍ ധവാനും ചേര്‍ന്ന് (42) ആദ്യ വിക്കറ്റില്‍ 11 ഓവറില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 42 റണ്‍സെടുത്ത ധവാനെ മാക്സ്വെല്ലാണ് പുറത്താക്കിയത്.
പിന്നീടെത്തിയ കോഹ്ലി കൂടി തകര്‍ത്തടിച്ചതോടെ രണ്ടാം വിക്കറ്റില്‍ നാലോവറില്‍ 46 റണ്‍സ് പിറന്നു. 47 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 60 റണ്‍സെടുത്ത രോഹിത് ശര്‍മ റണ്ണൗട്ടാവുകയായിരുന്നു. കോഹ്ലി 33 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 59 റണ്‍സുമായി പുറത്താകാതെ നിന്നു.
Discussion about this post