റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചു. സുക്മ ജില്ലയിലെ ജഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നത്. സിആർപിഎഫ് കോബ്ര 201 ബറ്റാലിയനിലെ രണ്ട് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സിആർപിഎഫ് ട്രക്ക് ലക്ഷ്യമിട്ടാണ് കമ്മ്യൂണിസ്റ്റ് ഭീകരർ ഐഇഡി ആക്രമണം നടത്തിയത്.
സിആർപിഎഫ് കോൺസ്റ്റബിൾ ശൈലേന്ദ്ര (29), സിആർപിഎഫ് ഡ്രൈവർ വിഷ്ണു ആർ (35) എന്നിവരാണ് വീരമൃത്യു വരിച്ചത്.
സിആർപിഎഫിൻ്റെ കോബ്രാ ജംഗിൾ വാർഫെയർ യൂണിറ്റിലെ അംഗങ്ങളാണ് ഈ ജവാന്മാർ.
ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post