മോസ്‌കോ :റഷ്യയിൽ ജൂത, ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 15 പോലീസുകാരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ റഷ്യയിലെ ദാഗെസ്താനിൽ ആക്രമണം അഴിച്ചുവിട്ട ഭീകരർ രണ്ട് സിനഗോഗുകൾ അഗ്‌നിക്കിരയാക്കി. ഒരു ഓർത്തഡോക്‌സ് പള്ളി തകർക്കാനും ശ്രമിച്ചു.
ചെച്‌നിയൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേവാലയങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഓർത്തഡോക്‌സ് ദേവാലയത്തിലെ പുരോഹിതനെയും സഹായിയെയും അക്രമികൾ കൊലപ്പെടുത്തി. 66 വയസ്സുകാരനായ ഫാദർ നിക്കോളയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
അതേസമയം ആക്രമണം നടത്തിയ നാല് ഭീകരരും റഷ്യൻ പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള ഭീകരർക്കായി തിരച്ചിൽ നടക്കുന്നതായി പോലീസ് അറിയിച്ചു .ആക്രമണത്തിൽ എത്ര പേർ പങ്കാളികളായിരുന്നു എന്നത് വ്യക്തമല്ല. . മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post