ന്യൂഡൽഹി :ഡൽഹി മദ്യനയ കേസിൽ ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ . കേസ് ഇന്ന് പരിഗണിക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിയുടെ അപേക്ഷയിൽ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ് ഡൽഹി ഹൈക്കോടതി കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തത്.
കോടതി പുറപ്പെടുവിച്ച വ്യക്തമായ നിയമനിർദ്ദേശത്തിന് വിരുദ്ധമാണ് ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുന്നതിൽ ഹൈക്കോടതി സ്വീകരിച്ച രീതി. ഇത് നമ്മുടെ രാജ്യത്ത് ജാമ്യം നൽകുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാന പരിധി ലംഘിക്കുന്നതാണ് എന്ന് ഹർജിയിൽ പറയുന്നു.
അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് കൂടാതെ ഇഡി ഹർജിയിൽ മൂന്നു ദിവസത്തിനുശേഷം വിധി പറയാം എന്നാണ് ഡൽഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
Discussion about this post