രാജനാഥ് സിംഗിനെ കണ്ട് ആവശ്യം അറിയിക്കുമെന്ന് ഒ രാജഗോപാല്‍
സോളാര്‍ അഴിമതി അന്വേഷണം സി.ബി.ഐ.ക്കു വിടണമെന്ന ആവശ്യം ബിജെപി ശക്തമാക്കുന്നു. അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി. കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇന്നലെ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
‘സോളാര്‍ കേരളം കണ്ട വലിയ അഴിമതിയാണ്. ഇതിന്റെ നായകന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.മാനവും മര്യാദയും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു. സോളാര്‍, ലാവലിന്‍ കേസുകളുടെ കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ധാരണയിലെത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഡല്‍ഹിയില്‍ നടന്നെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം ഡല്‍ഹി പോലീസും അന്വേഷിക്കണം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് ആവശ്യപ്പെടുമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
ടി.പി. ശ്രീനിവാസനെ ആക്രമിച്ച എസ്.എഫ്.ഐ.യുടെ നടപടി കാട്ടാളത്തമാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.
Discussion about this post