ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി. കെജ്രിവാൾ ജയിലിൽ തന്നെ തുടരും.വിചാരണക്കോടതിയുടെ ജാമ്യാപേക്ഷ സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി ഹൈക്കോടതി അംഗീകരിച്ചു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുധീർ കുമാർ ജയിൻ ആണ് വിധി പറഞ്ഞത്.
അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വിചാരണ കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
Discussion about this post