വാരണാസി; ഉത്തർപ്രദേശിലെ കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സണും സ്ഥാപകയുമായ നിത മുകേഷ് അംബാനി.മകൻ അനന്ത് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് സമർപ്പണത്തിന് എത്തിയതായിരുന്നു അവർ.
ബാബ ഭോലേനാഥിന്റെ ദര്‍ശനം ലഭിച്ചു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടു. വിവാഹത്തിന് മുമ്പ് ദൈവാനുഗ്രഹം തേടി. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇവിടെ വരുന്നത്. കാശി വിശ്വനാഥ് ഇടനാഴിയുടെ വികസനം കാണാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് അവർ കൂട്ടിച്ചേർത്തു.
നമോ ഘട്ട്, സൗരോര്‍ജ പാനുകള്‍, ശുചിത്വം എന്നിവയെല്ലാം അത്ഭുതപ്പെടുത്തുന്നതാണെന്നും നിത അംബാനി പറഞ്ഞു.വാരണാസിയിലെ കലാകാരന്‍മാരെ സന്ദര്‍ശിക്കുമെന്നും നിത അംബാനി പറഞ്ഞു. റിലയന്‍സ് ഫൗണ്ടേഷന്റെയും സ്വദേശിന്റെയും സഹകരണത്തോടെയും ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും. ഇവര്‍ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ബഹുമാനവും അവര്‍ക്ക് നേടിക്കൊടുക്കുമെന്നും നിത വ്യക്തമാക്കി.
നാട്ടുകാരുമായും ചാട്ടുകടയുടെ ഉടമകളുമായും സംവദിച്ച ശേഷം നിത അംബാനിയും ഇവിടെ നിന്നുള്ള ഏതാനും വിഭവങ്ങൾ രുചിച്ചു.
Discussion about this post